Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

SSC NOTIFICATION READ MALAYALAM | കേന്ദ്ര സർക്കാരിന് കീഴിൽ (സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ -SSC) പോസ്‌റ്റൽ അസിസ്‌റ്റന്റ്/ സോർട്ടിങ് അസിസ്‌റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, LD ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

LDC , JUNIOR SECRETORY, POSTAL SORTING ASST.,DATA ENTRY OPERATOR 

SSC NOTIFICATION - പ്ലസ് ടു / തത്തുല്യം 

പോസ്‌റ്റൽ അസിസ്‌റ്റന്റ്/ സോർട്ടിങ് അസിസ്‌റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, LD ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്  എന്നീ തസ്തികയിലേക്ക് ഇപ്പോൾ പ്ലസ്‌ടുക്കാർക്കും അപേക്ഷിക്കാം. നിയമനം ലഭിയ്ക്കുക കേന്ദ്ര സർക്കാരിനു കീഴിലുള്ള മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും. ഓഫ്‌ലൈൻ അപേക്ഷയില്ല. ഓൺലൈനായിട്ടാണ് അപേക്ഷിയ്ക്കേണ്ടത്. ഒഴിവുകളുടെ എണ്ണം  ഇപ്പോൾ നിജപ്പെടുത്തയിട്ടില്ല അധികം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.  കമ്പയിൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ പരീക്ഷ നടത്തിയാണ് ഉദ്യോഗാർത്ഥികളെ സെലക്ട് ചെയ്യുന്നത് . ഇപ്പോൾ ഒന്നാം ഘട്ട പരീക്ഷയുടെ തിയതി മാത്രമാണ് അറിയിച്ചിരിയ്ക്കുന്നത്. ആദ്യ പരീക്ഷ  2021ഏപ്രിൽ 12 മുതൽ 27 വരെയാണ്.

ശമ്പള സ്കെയിൽ 

  • ലോവർ ഡിവിഷൻ ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: - Rs.19,900-63,200
  • പോസ്റ്റൽ/ സോർട്ടിങ് അസിസ്റ്റന്റ്:- Rs. 25,500-81,100 
  • ഡേറ്റ എൻട്രി ഓപ്പറേറ്റർ:- Rs. 25,500-81,100 & Rs.29,200-92,300
  • ഡേറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ- Rs. 25,500-81,100. 

പ്രായപരിധി: 

2021 ജനുവരി ഒന്നിന് 18–27. സാധാരണയുള്ള പോലെ ഇളവ് യോഗ്യരായവർക്കു ഭിന്നശേഷിക്കാർക്കുൾപ്പെടെ  നിയമപ്രകാരം ലഭിയ്ക്കും. 

അപേക്ഷിയ്ക്കാനുള്ള യോഗ്യത: 

XII ക്ലാസ് ജയം/ തത്തുല്യം. 2021 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും 

ഫീസ് അടയ്‌ക്കേണ്ടതെങ്ങിനെ 

ഓൺലൈനായി ഫീസ് അടയ്‌ക്കാം.  ഡിസംബർ 17 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ   ഡിസംബർ 19 നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. 

പരീക്ഷാ കേന്ദ്രങ്ങൾ 

തിരുവനന്തപുരം,  കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ,  കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കേരളത്തിൽ  പരീക്ഷാകേന്ദ്രമുണ്ട്. അനുയോജ്യമായ മൂന്നു സെന്ററുകൾ തിരഞ്ഞെടുക്കാം. 

എങ്ങിനെ അപേക്ഷിയ്ക്കാം :  

www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ്  അപേക്ഷ സമർപ്പിക്കേണ്ടത്. വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ  രജി ജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ഓപ്പൺ ചെയ്ത ശേഷം കമ്പയിൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ എന്ന ശീർഷകത്തിനു താഴെയുള്ള apply എന്ന ലിങ്കുവഴി അപേക്ഷ സമർപ്പിക്കുക. ഫോട്ടോയും ഒപ്പും സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യേണ്ടതായുണ്ട്.  

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബർ 15.  



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍