Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

സ്‌കോള്‍ കേരള നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് എസ്.എസ്.എല്‍.സി തത്തുല്യ യോഗ്യതയുളള ആര്‍ക്കും പഠിക്കാം


സ്‌കോള്‍  കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്‌സ് ആറാമത്തെ ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പി.എസ്.സി തുടങ്ങിയ സ്ഥാപനങ്ങളിലെ പി.എസ്.സി മുഖേനയുളള നിയമനങ്ങള്‍ക്ക് യോഗ്യതയായി സര്‍ക്കാര്‍ അംഗീകരിച്ച കോഴ്‌സ് ആണ്. എസ്.എസ്.എല്‍.സി തത്തുല്യ യോഗ്യതയുളള പ്രായപരിധി ഇല്ലാതെ ആര്‍ക്കും സ്‌കോള്‍ കേരള നടത്തുന്ന കോഴ്‌സിനു ചേര്‍ന്ന് പഠിക്കാം.

റഗുലര്‍ വിദ്യാഭ്യാസത്തോടൊപ്പം സമാന്തരമായി പഠനം നടത്താവുന്ന രീതിയിലും, ഒന്ന്, രണ്ട് വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിനോടൊപ്പം, റഗുലര്‍ വിദ്യാര്‍ഥികള്‍ക്കും പഠിക്കാവുന്ന രീതിയിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്. കോഴ്‌സ് കാലാവധി ആറുമാസവും ഫീസ് 5300 രൂപയുമാണ്. പ്രസ്തുത തുക ഒരുമിച്ചോ രണ്ടു ഗഡുക്കളായോ അടയ്ക്കാം. അപേക്ഷിക്കുവാനുളള സമയം പിഴ കൂടാതെ ഡിസംബര്‍ 31 വരെയും 60 രൂപ പിഴയോടു കൂടി 2021 ജനുവരി എട്ട് വരെയും ആണ്. വിശദ വിവരങ്ങള്‍ക്ക് www.scolekerala.org സൈറ്റില്‍ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 0484-2377537.


Topic : DCA education application for SSLC passed candidate

#education #DCA 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍