Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞയുടേയും പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെയും തിയതി പ്രഖ്യാപിച്ചു

എറണാകുളം ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 21നു നടക്കും. ഭരണ സമിതിയുടെ കാലാവധി നവംബർ 11 നും ഡിസംംബർ 20 നും ഇടക്കുള്ള കാലയളവിൽ അവസാനിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെ്ടുക്കപ്പെട്ട അംഗങ്ങളാണ് 21 ന് അധികാരമേൽക്കുന്നത്. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും 21 നു തന്നെ പുതിയ അംഗങ്ങൾ അധികാരമേൽക്കും. 

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുക. പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ നടത്തിയായിരിക്കും ചടങ്ങിലേക്ക് പ്രവേശിപ്പിക്കുക.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുക. പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ നടത്തിയായിരിക്കും ചടങ്ങിലേക്ക് പ്രവേശിപ്പിക്കുക.

ഇതിനായി മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പ്രത്യേക കൗണ്ടർ സജ്ജീകരിക്കും. കൗണ്ടറുകളിൽ  സാനിറ്റൈസർ നൽകും.

21 ന് രാവിലെ 10 മണിക്ക് അതാത് പഞ്ചായത്തുകളിൽ നടപടികൾ ആരംഭിക്കും. അംഗങ്ങൾ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ രണ്ടാം പട്ടികയിലെ ഫാറത്തിലാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഏറ്റവും പ്രായം കൂടിയ അംഗത്തെ വരണാധികാരി ആദ്യം സത്യപ്രതിജ്ഞ ചെയ്യിക്കും. തുടർന്ന് ആ അംഗം മറ്റംഗങ്ങളെ വാർഡുകളുടെ ക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്യിക്കും. തുടർന്ന് അംഗങ്ങൾ പ്രതിജ്ഞ രജിസ്റ്ററിലും കക്ഷി ബന്ധം തെളിയിക്കുന്ന രജിസ്റ്ററിലും ഒപ്പിടും. ഈ രജിസ്റ്ററുകൾ ഗ്രാമപഞ്ചായത്തിൽ സൂക്ഷിക്കും. പിന്നീട് എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിൻ്റെ അധ്യക്ഷതയിൽ ചേരും. യോഗത്തിൽ പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. പ്രസ്തുത തിരഞ്ഞെടുപ്പ് സംബന്ധിച്ച നിശ്ചിത മാതൃകയിലുള്ള നോട്ടീസ് വരണാധികാരി അംഗങ്ങൾക്ക് നൽകും.

ചടങ്ങുകൾ നിരീക്ഷിക്കാൻ പെർഫോമൻസ് ആഡിറ്റ് സൂപ്പർവൈസർമാരും തദ്ദേശ സ്ഥാപനങ്ങളിലുണ്ടാകും.

കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും  ജില്ലാ കളക്ടർ ആണ് സത്യവാചകം ചൊല്ലി കൊടുക്കുന്നത്. കളക്ടർ ആദ്യ അംഗത്തെ ദൃഢപ്രതിജ്ഞയോ സത്യപ്രതിജ്ഞയോ ചെയ്യിക്കും. തുടർന്ന് ഇയാൾ മറ്റംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കും. രാവിലെ 10 ന് ജില്ലാ പഞ്ചായത്തിലെയും 11.30 ന് കോർപറേഷനിലെയും നടപടികൾ ആരംഭിക്കും. 

നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും  അതാത് വരണാധികാരികളാണ് മുതിർന്ന അംഗത്തിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുന്നത്. 

കോർപറേഷനിലും  നഗരസഭകളിലും അധ്യക്ഷന്മാരെ 28ന് രാവിലെ 11ന് തീരുമാനിക്കും. ഉച്ചക്കു ശേഷം ഉപാധ്യക്ഷ്യന്മാരുടെ തിരഞ്ഞെടുപ്പും നടക്കും.  ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് 30 ന് രാവിലെ 11ന് നടക്കും. ഉച്ചക്കു ശേഷം രണ്ടിന് വൈസ് പ്രസിഡൻ്റുമാരെയും തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ നിന്നും ഓപൺ ബാലറ്റ് വഴിയാണ് പ്രസിഡൻ്റുമാരെ തിരഞ്ഞെെടുക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍